Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Girls

ബി​ഹാ​റി​ൽ നി​ന്ന് ഡ​ൽ​ഹി കാ​ണാ​നി​റ​ങ്ങി, സ​ഹോ​ദ​രി​മാ​ർ എ​ത്തി​യ​ത് പാ​ല​ക്കാ​ട്ട്; ര​ക്ഷ​ക​രാ​യി റെ​യി​ൽ​വേ പോ​ലീ​സ്

പാ​ല​ക്കാ​ട്: ബി​ഹാ​റി​ൽ നി​ന്ന് ട്രെ​യി​ൻ​മാ​റി​ക്ക​യ​റി പാ​ല​ക്കാ​ട്ടെ​ത്തി​യ സ​ഹോ​ദ​രി​മാ​ർ​ക്ക് തു​ണ​യാ​യി റെ​യി​ൽ​വേ പോ​ലീ​സ്. പ​തി​നേ​ഴും പ​തി​നെ​ട്ടും വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് വ​ഴി​തെ​റ്റി പാ​ല​ക്കാ​ട്ടെ​ത്തി​യ​ത്. ഡ​ൽ​ഹി കാ​ണാ​നാ​ണ് ഇ​വ​ർ ബി​ഹാ​റി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്.

എ​ന്നാ​ൽ യാ​ത്ര​യ്ക്കി​ടെ ഇ​വ​ർ​ക്ക് ട്രെ​യി​ൻ മാ​റി​പ്പോ​കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലെ മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച വ​ലി​യ അ​മ​ളി ഇ​വ​ർ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പി​ന്നീ​ട് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ വീ​ട്ടി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഇ​വ​രെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​ർ എ​ത്തി​യ ശേ​ഷം കു​ട്ടി​ക​ളെ അ​വ​ർ​ക്കൊ​പ്പം വി​ട്ട​യ​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up